ബാഗ്ദാദ്
സുന്നി വിമതരുടെ കൈവശമുള്ള തിക്രിത് നഗരം തിരിച്ചുപിടിക്കാനുള്ള ഇറാഖ് സേനയുടെ ശ്രമം വീണ്ടും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് സൈന്യം പൂര്‍ണമായും തിക്രിത്തില്‍ നിന്നും പിന്‍വാങ്ങി. സൈന്യവും ഷിയാ യോദ്ധാക്കളും ചേര്‍ന്ന് ദിവസങ്ങളോളം ശ്രമിച്ചിട്ടും വിമതര്‍ ശക്തമായ ചെറുത്തുനില്പ് തുടര്‍ന്ന സാഹചര്യത്തിലാണ് സൈന്യം പിന്‍വാങ്ങിയത്.
ഇവര്‍ക്കുനേരേ വിമതര്‍ ശക്തമായ ആക്രമണം നടത്തി. പീരങ്കി ആക്രമണവും ഒളിപ്പോരാളികളുടെ കനത്ത വെടിവെപ്പും മൂലം പിടിച്ചുനില്‍ക്കാനായില്ലെന്നും നാലു കിലോമീറ്റര്‍ അകലെയുള്ള സൈനിക താവളത്തിലേക്ക് പിന്മാറുകയായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബഗ്ദാദിന് 160 കിലോമീറ്റര്‍ അകലെയുള്ള തിക്രിത് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ജന്മനാടാണ്. കഴിഞ്ഞമാസം 12-നാണ് തിക്രിത് നഗരം ഐ.എസ്.ഐ.എസിന്റെ നിയന്ത്രണത്തിലായത്.