ഹൈദ്രാബാദ്
വൈ.എസ്.ആര്‍ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ സി.ബി.ഐ കുറ്റപത്രത്തില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെയും സി.ബി.ഐ ഉള്‍പ്പെടുത്തി. ഹൈദ്രാബാദിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മൂന്നു കുറ്റപത്രങ്ങളിലൊന്നിലാണ് ശ്രീനിവാസന്‍റെ പേരുള്ളത്.
ശ്രീനിവാസന്‍റെ ഇന്ത്യാ സിമന്റ്സ് ജഗന്മോഹന്റെ കമ്പനിയില്‍ 140 കോടി രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയിരുന്നു. ആന്ധ്രാപ്രദേശ് സര്‍ക്കാരില്‍ നിന്നും അനുകൂലമായ പ്രയോജനങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ഇന്ത്യാ സിമന്റ്സിനെക്കൂടാതെ പെന്നാ സിമന്റ്സ്, ഭാരതി സിമന്റ്സ് തുടങ്ങിയ കമ്പനികളുടെ പേരും സി.ബി.ഐ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ രണ്ടു തവണ ശ്രീനിവാസനെ ചോദ്യം ചെയ്തിരുന്നു.