Skip to main content
സിംഗപ്പൂർ

N Sreenivasanബി.സി.സി.ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി)​ ആദ്യ ചെയർമാനായി ജൂലൈയില്‍ ചുമതലയേൽക്കും. സിംഗപ്പൂരിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്.

 

രാജ്യന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്‍റെ ഭരണവും സാമ്പത്തിക നിയന്ത്രണവും ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും ക്രിക്കറ്റ്‌ ബോർഡുകൾ ഏറ്റെടുക്കുന്നതിനും യോഗം അംഗീകാരം നൽകി. പത്തംഗം രാജ്യങ്ങളിൽ എട്ടു രാജ്യങ്ങളുടെ പിന്തുണ മൂന്നു രാജ്യങ്ങൾക്കും ലഭിച്ചു.

 

പാകിസ്ഥാനും ശ്രീലങ്കയും വോട്ടിംഗിൽ നിന്നു വിട്ടുനിന്നു. ദക്ഷിണാഫ്രിക്കയും ബംഗ്ളാദേശും ഭരണഘടനാ ഭേദഗതിയെ എതിർത്തു. ഇപ്പോള്‍ കൈക്കൊണ്ട തീരുമാനത്തിന് അന്തിമാനുമതി ലഭിക്കുന്നതിന് ഐ.സി.സിയിലെ എല്ലാ അംഗങ്ങളുടെയും പൂര്‍ണ പിന്തുണ ആവശ്യമാണ്.