ഇന്ത്യയുടെ ആദ്യ സായുധ ആണവ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് അരിഹന്ത് നാവികസേനയുടെ ഭാഗമായി. കര, കടല്‍, ആകാശം എന്നിവിടങ്ങളില്‍ നിന്ന് ആണവായുധങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്നതാണ് കപ്പല്‍.
6000 ടണ്‍ ഭാരവും 110 മീറ്റര്‍ നീളവുമുള്ള മുങ്ങിക്കപ്പല്‍ 83 മെഗാവാട്ട് ശേഷിയുള്ള ആണവ റിയാക്ടറില്‍ നിന്നുള്ള ഊര്‍ജമുപയോഗിച്ചാണ് പ്രവര്‍ത്തിക്കുക.
നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ കഴിഞ്ഞ ആഗസ്തില്‍ മുങ്ങിക്കപ്പല്‍ ഒദ്യോഗികമായി കമ്മീഷന് ചെയ്തിരുന്നു. കടലിലെ വ്യാപകമായ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് കപ്പല്‍ സേനയുടെ ഭാഗമായത്.
യു.എസ്, റഷ്യ, ചൈന, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ആണാവായുധ മുങ്ങിക്കപ്പല്‍ കൈവശമുള്ള രാജ്യമായി ഇതോടെ ഇന്ത്യ മാറി.