Kochi
യുവനടിയെ ആക്രമിച്ച കേസില്‍ താരസംഘടനയായ അമ്മ ഡബിള്‍ റോള്‍ കളി നിര്‍ത്തണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ എം സി ജോസഫൈന്‍. ദിലീപിനനുകൂലമായി അന്വേഷണത്തെ കൊണ്ടുപോകുന്നതിനോട് യോജിക്കാന്‍ പറ്റില്ലെന്നും, സംഭവവുമായി ബന്ധപ്പെട്ടു വനിതാ സിനിമാസംഘടന നല്‍കിയ പരാതി അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അമ്മ ഭാരവാഹികള്‍ ആക്രമത്തിനിരയായ നടിയും ആരോപണ വിധേയനായ നടനും സംഘടനക്ക് ഒരുപോലെയാണെന്നു പറഞ്ഞിരുന്നു. അത് പിന്നീട് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.