Delhi
ദില്ലി സാകേതിലുള്ള ഡി.എല്‍.എഫ് മാളില്‍ കര്‍ഷകരുടെ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചു.പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാരാഷട്രയില്‍ നിന്ന് കര്‍ഷകരോടൊപ്പം ദില്ലിയിലെത്തിയതാണ് ഈ കുട്ടികള്‍. കടബാധ്യതയും വിളനാശവും മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ മക്കള്‍ക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്.
ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ഈ കുട്ടികളെ മാള്‍ കാണിക്കാന്‍ കൊണ്ടു പോയത്. പ്രത്യേക അനുമതിയില്ലാതെ കുട്ടികളെ അകത്തു കയറ്റാന്‍ പറ്റില്ലെന്നു പറഞ്ഞ് മാള്‍ ജീവനക്കാര്‍ തടയുകയാണുണ്ടായത്.

