നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടനെ നടപ്പിലാക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞ് കൊണ്ടുള്ള നോട്ടീസ് അയച്ചു.
അവസാന കൂടിക്കാഴ്ചക്കായി ആരെയെങ്കിലും കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ, സ്വത്ത് ഉണ്ടെങ്കില്‍ അത് മറ്റാര്‍ക്കെങ്കിലും കൈമാറാന്‍ ആഗ്രഹിക്കുന്നുണ്ടോ, മതപുസ്തകം വായിയ്ക്കാന്‍ ആഗ്രഹം ഉണ്ടോ എന്നീ ചോദ്യങ്ങളാണ് നോട്ടീസിലുള്ളത്. എന്നാല്‍ പ്രതികള്‍ ഇതിന് മറുപടി നല്‍കിയിട്ടില്ല. ഫെബ്രുവരി ഒന്ന് രാവിലെ ആറുമണിക്കാണ് വധശിക്ഷ നടപ്പാക്കുന്നത്.