Skip to main content

 kanaka durga-brother

ശബരിമലയില്‍ യുവതികളെ കയറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത്ഭൂഷണ്‍. സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറുമാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷണ്‍ ആരോപിച്ചു. കനകദുര്‍ഗയെ കണ്ണൂരിലാണ് ഒളിപ്പിച്ചത്. സിപിഎം നേതാക്കള്‍ പലവട്ടം വിളിച്ചു സംസാരിച്ചു. ഇതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ഭരത്ഭൂഷണ്‍ പറഞ്ഞു. മനോരമ ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

 

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണു കനകദുര്‍ഗ. ഇന്ന് പുലര്‍ച്ചെയാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. ഡിസംബര്‍ 24ന് ഇവര്‍ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല. വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയില്‍ എത്തിയതെന്ന് അവരുടെ ഭര്‍ത്താവ് അന്ന് പറഞ്ഞിരുന്നു.