അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ (ഇ.യു) പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജര്‍മ്മനിയിലും സ്പെയിനിലും ഇ.യു നയങ്ങളില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന റാലികളില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലും ഹാംബര്‍ഗ് നഗരത്തിലും നടന്ന റാലികളില്‍ പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.
മേയ് 25-നാണ് യൂറോപ്യന്‍ പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രധാനമായും യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് മേയ് 15 മുതല്‍ 24 വരെ റാലികള്‍ നടത്താന്‍ ‘ബ്ലോകുപൈ’ എന്നറിയപ്പെടുന്ന മുന്നേറ്റത്തിന്റെ ആഹ്വാനമുണ്ട്. അഭയാര്‍ഥികള്‍ക്ക് സഞ്ചാര, താമസ സ്വാതന്ത്ര്യങ്ങള്‍ ഉള്‍പ്പെടെ തുല്യ അവകാശങ്ങള്‍ നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്പെയിനില്‍ തലസ്ഥാനമായ മാഡ്രിഡിലാണ് ഇ.യു നിര്‍ദ്ദേശപ്രകാരം മൂന്ന്‍ വര്‍ഷം മുന്‍പാണ് സ്പെയിനിലെ സര്‍ക്കാര്‍ ആരംഭിച്ച സാമ്പത്തിക അച്ചടക്ക നടപടികളില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടന്നത്.
