Taipei
തായ്‌വാന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ രണ്ട് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. അപകട വിവരം പ്രധാനമന്ത്രി സായ് ഇങ് വെന്‍ ആണ് പുറത്തുവിട്ടത്. കുറഞ്ഞത് നാല് കെട്ടിടങ്ങള്‍ എങ്കിലും തകര്‍ന്ന് വീണതായി ദേശീയ ഫയര്‍ ഏജന്‍സി അറിയിച്ചു.
പ്രദേശികസമയം രാത്രി 11.50 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഹുവാലിയനിലെ ആഡംബര ഹോട്ടലായ മാര്‍ഷലിനും മറ്റൊരു അപ്പാര്‍ട്‌മെന്റിനുമാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചത്.മാര്‍ഷല്‍ ഹോട്ടലിന്റെ ഒരുവശം ചെരിഞ്ഞ് ഭൂമിക്കടയിലേക്ക് പോയി. ഹോട്ടലില്‍ നിന്ന് 28 പേരെ രക്ഷപ്പെടുത്തി. കെട്ടിടത്തനുള്ളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
തായ്‌വാനിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമാണ് ഹുവാലിയന്‍.