Skip to main content
Kochi

nadirsha

നടിയെ തട്ടികൊണ്ട് ‌പോയ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍ വച്ച മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചെന്ന് സഹതടവുകാരനായ ജിന്‍സന്റെ രഹസ്യ മൊഴി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പലതവണ വിളിച്ചു.

കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എന്തോ കൊടുത്തതായി സുനി ഫോണില്‍ സംസാരിക്കുന്നത് കേട്ടെന്നും മൊഴിയില്‍ പറയുന്നു. തന്നെ തള്ളി പറയാന്‍ ദിലീപിനും നാദിര്‍ഷക്കും ആവില്ലെന്ന് സുനിപറഞ്ഞിട്ടുണ്ട്. നടിയെ ആക്രമിച്ച സഭവത്തില്‍ നാദിര്‍ഷക്കും അപ്പുണ്ണിക്കും പങ്കുള്ളതായി തോന്നിയിട്ടുണ്ടെന്നും ജിന്‍സണ്‍ നല്‍കിയ മൊഴിലുണ്ടെന്നാണ് സൂചന

 

Tags