Skip to main content

dileep and manju

 

ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യരും ദിലീപും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കി. എറണാകുളം കുടുംബകോടതിയിൽ വ്യാഴാഴ്ച കാലത്ത് നേരിട്ട് ഹാജരായാണ് ഇരുവരും ഹർജി നൽകിയത്. മഞ്ജുവില്‍ നിന്ന്‍ വിവാഹമോചനം ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചാണ് സംയുക്ത ഹര്‍ജി നല്‍കിയത്.

 

ദിലീപിന്റെ ഹര്‍ജിയില്‍ ഇന്നലെ ഇരുവരോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും സംയുക്ത ഹര്‍ജി നല്‍കാന്‍ ധാരണയായതോടെ അവധി അപേക്ഷ നല്‍കി ഇവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇനി കൗൺസലിങ്ങിന് ശേഷം ഇരുവരും വേർപിരിയാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നാൽ വാദം കേട്ട ശേഷം കോടതി അന്തിമ തീരുമാനത്തിലെത്തും.

 

ഒരു വര്‍ഷത്തോളമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണ്. മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് കഴിയുന്നത്.

 

ജൂലൈ അഞ്ചിനാണ് ദിലീപ് വിവാഹമോചന ഹര്‍ജി നല്‍കിയത്. ദിലീപിന്റെ അപേക്ഷ പരിഗണിച്ച് ഹര്‍ജിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.