Skip to main content
Moscow

earthquake

റഷ്യയില്‍ വന്‍ ഭൂചലനം,  ഇതുവരെ അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്‌കെയലില്‍ 7.8 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പസഫിക്ക് സമുദ്രത്തിലെ വടക്കന്‍ ഭാഗമാണ്. ഇതിനെ തുടര്‍ന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയും യുഎസ് പസഫിക്‌സൂനാമി സെന്ററും സുനാമി മുന്നറിയിപ്പ് നല്‍കി.പസഫിക്ക് തീരത്തുള്ളവരോട് ജാഗ്രതപാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ആണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.തുടര്‍ചലനങ്ങള്‍ ഉണ്ടായതിനാല്‍ ജനങ്ങളാകെ ഭയചകിതരായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ പ്രാദേശീക സമയം 11.34 ഓടെയാണ് ഭൂകമ്പമുണ്ടായത്.

 

Tags