എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രംഗത്ത്. ഏറെ നാളായി എസ്.എന്‍.ഡി.പയില്‍ പുകഞ്ഞുകൊണ്ടിരുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇതോടെ മറനീക്കി പുറത്ത് വന്നിരിക്കുന്നത്.
സമുദായഗംങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയെന്ന് തുറന്നടിച്ച സുഭാഷ് വാസു ഒരുപിടി ആരോപാണങ്ങളാണ് വെള്ളാപ്പള്ളിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. വെള്ളപ്പാള്ളി എസ്.എന്‍.ഡി.പിയെ അല്ല സ്വന്തം കുടുംബത്തെയാണ് സേവിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് എസ്.എന്‍.ഡി.പിയുടെ പേരില്‍ വെള്ളാപ്പള്ളിയും കുടുംബവും തട്ടിയെടുത്തിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, ആറ്റിങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍.ഡി.എയുടെ ഭാഗമായ ബി.ഡി.ജെഎസ് മത്സരിക്കാതിരുന്നത് സി.പി.എമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ്.
വെള്ളാപ്പള്ളി നടത്തിയ വലിയ അഴിമതികളുടേയും കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ ജനുവരി 16-ന് തിരുവനന്തപുരത്ത് ടി.പി സെന്‍കുമാറിനൊപ്പം പത്രസമ്മേളനം നടത്തി കേരളത്തോട് തുറന്ന് പറയും. വെള്ളാപ്പാള്ളിയുടെ കുടുംബത്തില്‍ നിന്ന് എസ്.എന്‍.ഡി.പിയെ രക്ഷിക്കുകയാണ് തന്റെ ലക്ഷ്യം. അതിന് ഏതറ്റം വരെയും പോകും. തനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന അഴിമതി ആരോപണത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്നും സുഭാഷ് വാസു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.