
സെവന്ത് ഡേ എന്ന ചിത്രത്തില്‍ മദ്യപാന രംഗത്തിന്റെ പേരില്‍ നടന് പൃഥ്വിരാജിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. ചിത്രത്തിന്റെ സംവിധായകന് ശ്യാംധര്‍, നിര്‍മ്മാതാവ് ഷിബു സുശീലന് തുടങ്ങി എട്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സെവന്ത് ഡെ എന്ന ചിത്രത്തില്‍ മദ്യപിക്കുന്ന രംഗത്തോടൊപ്പം നിയമപ്രകാരമുള്ള മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാത്തതിനാണ് കേസ്.
ചലച്ചിത്രങ്ങളിലെ മദ്യപാന രംഗങ്ങള്‍ക്കൊപ്പം നിയമപ്രകാരമുള്ള മുന്നറിയിപ്പ് മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതി കാണിക്കണം. എന്നാല്‍ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ സെവന്ത് ഡെയില്‍ മദ്യപിക്കുന്ന രംഗത്തില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല.
