Skip to main content

Kangana Ranaut

ജെ.എന്‍.യുവില്‍ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. ജെ.എന്‍.യുവില്‍ ഇപ്പോള്‍ നടന്നത് ഗ്യങ്ങുകള്‍ തമ്മിലുളള പ്രശ്‌നം മാത്രമാണെന്നും കോളേജ് ആവുമ്പോള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ സാധാരണമാണെന്നും കങ്കണ പറഞ്ഞു. 

ജെ.എന്‍.യുവിലേത് ഒരു രാഷ്ട്രീയ പ്രശ്‌നമോ ദേശീയ പ്രശ്‌നമോ അല്ലെന്നും ഇത്തരം ഗ്യാങ്ങുകളുടെ തര്‍ക്കം അതിര് വിട്ടാല്‍ അടിച്ചോടിക്കുകയാണ് ചെയ്യേണ്ടതെന്നും നടി കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ പങ്കയുടെ പ്രചരണത്തിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.