ആദായ നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. ആദായ നികുതി സ്ലാബുകള്‍ പരിഷ്കരിച്ചും നികുതി നിരക്ക് കുറച്ചും കൊണ്ടാണ് സുപ്രധാന ബജറ്റ് പ്രഖ്യാപനം. നിലവിലുള്ളത് പോലെ തന്നെ രണ്ടര ലക്ഷം വരെ വരുമാനമുള്ളവര്‍ തുടര്‍ന്നും നികുതി നല്‍കേണ്ടതില്ല. അഞ്ച് ലക്ഷം രൂപ വരെ നികുതിയില്ല. 5 ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി 10 ശതമാനമാക്കി.
പുതിയ നികുതി നിരക്കുകള്‍
7.5 ലക്ഷം - 10 ലക്ഷം വരെ 15% (നിലവില്‍ 20%)
10 ലക്ഷം - 12.5 ലക്ഷം വരെ 20% (നിലവില്‍ 30%)
12.5 ലക്ഷം - 15 ലക്ഷം വരെ 25% (നിലവില്‍ 30%)
15 ലക്ഷത്തിന് മുകളില്‍ 30% (നിലവില്‍ 30%)
ഇതോടൊപ്പം ആദായനികുതി കണക്ക് കൂട്ടുമ്പോള്‍ നിലവിലുണ്ടായിരുന്ന 100 ഇളവുകളില്‍ 70 എണ്ണം പിന്‍വലിച്ചിട്ടുണ്ട്.

