Skip to main content

പാകിസ്ഥാൻ ലോകം മുമ്പാകെ കരയുന്നു

Glint Staff
Chenab river
Glint Staff

ഇന്ത്യയുടെ പാകിസ്താനെ ഞെരുക്കിക്കൊല്ലുന്ന തന്ത്രം വിജയം കാണുന്നു. ഇന്ത്യയിൽ പൊതുസമൂഹവും പ്രതിപക്ഷവും എന്തുകൊണ്ട് പാകിസ്ഥാനെതിരെ നടപടിയെടുക്കുന്നില്ല എന്ന ചോദ്യം ഉയർത്തുന്നുണ്ട്. എന്നാൽ ഇതിനകം ഇന്ത്യ ' നടപടികൾ പാകിസ്ഥാന് ഏൽക്കാവുന്നതിൽ വച്ച് ഏറ്റവും ശക്തമായ അടികളാണ് കൊടുക്കുന്നത് . അതിൻറെ പരിഭ്രാന്തിയാണ് പാകിസ്താന്റെ ഇപ്പോഴത്തെ ഓരോ നിലപാടിലും വ്യക്തമാകുന്നത്.
     പാകിസ്ഥാൻ ഇപ്പോൾ ലോകത്തിൻറെ മുന്നിൽ കരയുകയാണ്. ആ കരച്ചിലിന്റെ ഒരു ഉദാഹരണമാണ് പാകിസ്ഥാൻ വാർത്ത വിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി അത്താവു താര ഒരു സംഘം വിദേശ മാധ്യമപ്രവർത്തകരെ ഉൾപ്പെടെയുള്ള സംഘത്തെ ഹെലികോപ്റ്ററിൽ നിയന്ത്രണ രേഖയുടെ മുകളിൽ കൊണ്ടുവന്ന് താഴത്തെ ദൃശ്യങ്ങൾ കാണിച്ചത്. താര അവരോട് വിശദീകരിക്കുന്നു"നിങ്ങൾ നോക്കൂ താഴെ സുന്ദരമായ പച്ചപ്പും മലനിരകളും അല്ലാതെ എന്തുണ്ട്. അവിടെയെങ്ങാനും ഭീകരവാദികളുടെ പരിശീലന ക്യാമ്പുകൾ കാണുന്നുണ്ടോ" 
 പഹൽഗാം ആക്രമണത്തിനുശേഷം പാക് അധീന കാശ്മീരിൽ നിന്നും നിയന്ത്രണരേഖക്ക് സമീപമുള്ള പ്രദേശങ്ങളിൽ നിന്നും ഭീകരവാദികളെ പാകിസ്ഥാൻ പ്രത്യേക വിമാനങ്ങളിൽ മാറ്റിയിരുന്നു.
       ഇപ്പോൾ പാകിസ്ഥാൻ നേരിടുന്ന മുഖ്യ വിഷയം ഒന്ന് കുടിവെള്ളം മുട്ടുന്നു. രണ്ട് ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ ലഭിച്ചിരുന്ന വരുമാനം പൂർണമായും നിലച്ചു.മൂന്നാം രാജ്യങ്ങൾ വഴി പോലും പാകിസ്താന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ എത്താതിരിക്കാൻ ഇന്ത്യ ജാഗ്രതയിൽ . അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്ന് കടമെടുക്കാനുള്ള അവസ്ഥയും പരുങ്ങലിൽ . ഇന്ത്യ രാജ്യത്തുടനീളം മോക് ഡ്രില്ലുകൾ നടത്തി യുദ്ധ സാഹചര്യത്തെ നേരിടാൻ തയ്യാറാകാൻ നിർദേശം നൽകുന്നു. വ്യോമ പരീക്ഷണങ്ങളും നാവിക പരീക്ഷണങ്ങളും തകൃതിയായി നടക്കുന്നു. പൂർണ്ണ പിന്തുണയർപ്പിച്ച് റഷ്യ ഇന്ത്യയോടൊപ്പം നിൽക്കുന്നു. റഷ്യയിൽ നിന്ന് എസ് മിസൈലുകൾ ഇന്ത്യയിലേക്ക് എത്തുന്നു. എന്താണ് ഇന്ത്യ ചെയ്യാൻ പോകുന്നത് എന്ന ഭീതിയിൽ പാകിസ്താൻ വിരണ്ട് വിറക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഇതുതന്നെ ഒരു സായുധ സേനാ യുദ്ധം നേരിടുന്നതിനേക്കാൾ വലിയ പീഡനമാണ് പാകിസ്താൻ ഇപ്പോൾ നേരിടുന്നത്.
      സമാന്തരമായി പാകിസ്ഥാൻ ബലൂചിസ്ഥാനിൽ നിന്നും കൈബർ പ ക്തൂൻക്വായിൽ നിന്നും വിഘടനവാത ഭീഷണി നേരിടുന്നു. രണ്ടുദിവസം മുൻപ് അഞ്ച് സ്ഥാനക്കാരെ കൊന്ന് അവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങൾ പാകിസ്ഥാൻ പ്രദർശിപ്പിക്കുന്നു. ആഭ്യന്തരമായിട്ടും ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഭീഷണിയിലും നട്ടം തിരിയുന്നു പാകിസ്ഥാൻ