Skip to main content
ന്യൂഡല്‍ഹി

നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ സമ്പൂര്‍ണ പരാജയത്തിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് ജനങ്ങള്‍ നല്‍കിയ സന്ദേശം ഉള്‍ക്കൊണ്ട് മാറുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കൊപ്പം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷനും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനുമായ രാഹുല്‍.

 

ഡെല്‍ഹിയില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച ആം ആദ്മി പാര്‍ട്ടിയെ രാഹുല്‍ അഭിനന്ദിച്ചു. സാധാരണ ജനങ്ങളെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയ എ.എ.പിയുടെ രീതിയില്‍ നിന്ന്‍ തങ്ങള്‍ പഠിക്കുമെന്ന് രാഹുല്‍ പറഞ്ഞു.

 

തെരഞ്ഞെടുപ്പിലെ പ്രകടനം സംബന്ധിച്ച് പാര്‍ട്ടി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ഡെല്‍ഹിയ്ക്ക് പുറമേ, രാജസ്താനിലും മധ്യപ്രദേശിലും പാര്‍ട്ടി വന്‍ പരാജയം നേരിട്ടിരിക്കുകയാണ്.