Skip to main content
Kochi

dileep

നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഗൂഢാലോചന സംബന്ധിച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.ദിലീപിനോടൊപ്പം സംവിധായകനും ദിലീപിന്റെ ഉറ്റ സുഹൃത്തായ നാദിര്‍ഷായെയും ആലുവാ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരെയും വെവ്വേറെ മുറികളിലാണ് ചോദ്യം ചെയ്യുന്നത്.

 

എന്നാല്‍ നടിയെ തട്ടിക്കൊണ്ടു പോയ കേസ് താരസംഘടനയായ  'അമ്മ ചര്‍ച്ച ചെയ്യില്ലെന്ന് അമ്മയുടെ പ്രസിഡെന്റ് ഇന്നസെന്റ് എം പി. താരങ്ങള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് സംഘടനക്ക് ഇടപെടാനാകില്ല. നടിയെ തട്ടിക്കൊണ്ട്‌പോയ കേസ് കോടതിയിലാണ്,കോടതിയുടെ പരിഗണനയിലുള്ളകാര്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും  ഇന്നസെന്റ് പറഞ്ഞു.