Skip to main content
Kochi

manju warrier

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചകേസില്‍ മഞ്ജു വാര്യരുടെ മൊഴിയെടുത്തു. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് അതീവ രഹസ്യമായിട്ടായിരുന്നു മൊഴിയെടുക്കല്‍. ആലുവ പോലീസ് ക്ലബ്ബിലേക്ക് വരാന്‍ മഞ്ജുവിനോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നാണ് മൊഴിയെടുക്കല്‍ ഹോട്ടലിലേക്ക് മാറ്റിയത്. മൊഴിയെടുക്കലിനോട് സഹകരിക്കാതിരുന്ന മഞ്ജുവിനോട് എ.ഡി.ജി.പി  ബി സന്ധ്യ തട്ടിക്കയറിയതായും റിപോര്‍ട്ടുകള്‍ ഉണ്ട്.

മംഗളം ചാനല്‍ ആണ് വാര്‍ത്ത പുറത്തു വിട്ടത് . ദിലീപിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പുതന്നെ മഞ്ജുവിന്റെ മൊഴിയെടുത്തു എന്നതും ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരുടെ ഒരു അടുത്ത സുഹൃത്തിന്റെകൂടി മൊഴിയെടുക്കുമെന്നാണ് സൂചന.