Skip to main content
Thiruvananthapuram

 kummanam-pic-manorama

കെ.എം മാണിയ്ക്ക് എന്‍ഡിഎയിലേക്ക് വരാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയുടെ നയങ്ങളും  കാഴ്ചപ്പാടും അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു.

 

മാണിയുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടായാല്‍ മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെഎസ്സുമായുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാക്കള്‍ കെ.എം.മാണിയുമായി ചര്‍ച്ച നടത്തിയിരുന്നു.