
നിവിന്‍ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്ന മോഹന്‍ലാല്‍ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാല്‍ സിനിമയിലെത്തുന്നത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 45 കോടി മുതല്‍ മുടക്കില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്.
