
തിയേറ്ററിലേക്കെത്തും മുമ്പേ ബോക്സ്ഓഫീസില്‍ വിപ്ലവം സൃഷ്ടിച്ച് ഒടിയന്‍. ചിത്രം പ്രീ-ബിസിനസ്സ് കലക്ഷനില്‍ നൂറുകോടി പിന്നിട്ടു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യ സിനിമ കൂടിയാണ് ഒടിയന്‍.
റിലീസ് മൂന്നുദിവസം മുമ്പെയാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുന്നത്. സിനിമയുടെ റീമേക്ക് സാറ്റലൈറ്റ് അവകാശം, പ്രി ബുക്കിങ് എന്നിവയില്‍ നിന്നുള്ള വരുമാനത്തിലൂടെയാണ് ചിത്രം നൂറുകോടി നേടിയതെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഈ റെക്കോര്‍ഡ് നേടുന്ന മൂന്നാമത്തെ തെന്നിന്ത്യന്‍ സിനിമയും പതിനൊന്നാമത്തെ ഇന്ത്യന്‍ സിനിമയുമാണ് ഒടിയന്‍.
