Skip to main content

Film Virus

കഥ മോഷ്ടിച്ചെന്ന പരാതിയില്‍ ആഷിഖ് അബുവിന്റെ പുതിയ ചിത്രം 'വൈറസി'ന് കോടതിയുടെ സ്റ്റേ. എറണാകുളം ജില്ലാ കോടതിയുടേതാണ് നടപടി. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും. പകര്‍പ്പവകാശലംഘനം കാണിച്ച് സംവിധായകന്‍ ഉദയ് ആനന്ദാണ് കോടതിയെ സമീപിച്ചത്. വൈറസ് എന്ന പേരും കഥയും തന്റേതാണെന്ന് ഉദയ് ആനന്ദ് പരാതിയില്‍ അവകാശപ്പെടുന്നു.

 

ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കെയാണ് സ്റ്റേ. വിഷു റിലീസായി ഏപ്രില്‍ 11ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു പ്രഖ്യാപനം. ജനുവരി ആദ്യവാരമാണ് സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങിയത്.

 

നിപ്പാ വൈറസ് ബാധയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, റഹ്മാന്‍, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ജോജു ജോര്‍ജ്, രേവതി, റിമ കല്ലിങ്കല്‍, ആസിഫ് അലി, രമ്യ നമ്പീശന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ശാഹിര്‍, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, മഡോണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

 

ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.