ഇറാഖിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെയുണ്ടായ മിസൈലാക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കുക എന്നതാണ് ഇറാന്റെ പ്രധാനലക്ഷ്യം. ഏത് ആഗോള ശക്തിയെയും നേരിടാന്‍ ഇറാന് സജ്ജമാണെന്നും ഖമേനി പ്രഖ്യാപിച്ചു.
അമേരിക്കയും ഇസ്രയേലുമാണ് ഇറാന്റെ മുഖ്യശത്രു. അമേരിക്ക ഒരിക്കലും ഇറാനുമായുള്ള പോര് അവസാനിപ്പിക്കാന്‍ തയ്യാറല്ല. എന്നാല്‍ ഇറാനെ സംബന്ധിച്ചെടുത്തോളം അമേരിക്കന്‍ ജനയോട് യാതൊരു ശത്രുതയുമില്ല. എന്നാല്‍ അവരെ ഭരിക്കുന്ന പ്രധാനപ്പെട്ട മൂന്ന് നാല് പേരാണ് തങ്ങളുടെ ലക്ഷ്യമെന്നും ഖമേനി പറഞ്ഞുവച്ചു.
ഇറാന്റെ വിപ്ലവം അവസാനിച്ചിട്ടില്ല. അത് ശക്തമായി തന്നെ തുടരുകയാണ്, അതിന്റെ തെളിവാണ് ഈ മിസൈല്‍ ആക്രമണമെന്നും ഖമേനി പറഞ്ഞു.
