Skip to main content

M.S Dhoni

ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ് ധോണി പുറത്ത്. ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍. ധോണി യുഗം അവസാനിക്കുന്നതിന്റെ സൂചനയാണോ ഇതെന്നാണ് ആരാധകരുടെ ആശങ്ക. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി മറ്റൊരു മല്‍സരവും കളിച്ചിരുന്നില്ല. 

ബി.സി.സി.ഐ കരാറില്‍ എ ഗ്രേഡ് താരമായിരുന്നു ധോണി.നിലവിലെ നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവര്‍ക്കാണ് എ പ്ലസ് കരാര്‍ നര്‍കിയിരിക്കുന്നത്.