ട്രിപ്പോളി
ലെബനനിലെ ട്രിപ്പോളിയിലുണ്ടായ രണ്ടു ബോംബ് സ്ഫോടനങ്ങളില്‍ 42 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സമീപമുണ്ടായിരുന്ന കാറുകള്‍ക്ക് തീ പിടിക്കുകയും കെട്ടിടങ്ങള്‍ക്ക് നാശ നഷ്ടം സംഭവിക്കുകയും ചെയ്തു. 1990-ല്‍ രാജ്യത്തുണ്ടായ ആഭ്യന്തര യുദ്ധത്തിനു ശേഷം നടന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. കഴിഞ്ഞയാഴ്ചയുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അല്‍ തക്വ, അല്‍ സലാം പള്ളികള്‍ക്ക് സമീപത്താണ് ബോംബ്‌സ്‌ഫോടനമുണ്ടായത്. സ്ഫോടനം ലക്‌ഷ്യം വച്ചത് സുന്നി പുരോഹിതനായ ഷെയ്ഖ് സാലെ റഫീയാണെന്നാണ് സൂചന. സിറിയയിലെ വിമതര്‍ക്കൊപ്പം അണിചേരാന്‍ ലെബനണിലെ യുവാക്കളോട് ആഹ്വാനം ചെയ്ത റാഫി ലെബനണിലെ ഹിസ്ബുള്ള വിഭാഗക്കാരുടെ കടുത്ത എതിരാളിയാണ്.
ഇതുവരെ ഒരു സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
