Skip to main content
ഇംഫാല്‍

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവര്‍ നിര്‍മാണ തൊഴിലാളികളാണ്. അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവര്‍. വെള്ളിയാഴ്ച രാത്രി ഏഴരയോട് കൂടിയാണ്  നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കിടയില്‍ സ്‌ഫോടനം ഉണ്ടായത്.

 

പരിക്കേറ്റവരെ റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ഏതാനുംപേരുടെ നില ഗുരുതരമാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം തീവ്രവാദി സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തില്‍ അഞ്ചുപേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്.

 

പോലീസ് അന്വേഷണം ആരംഭിച്ചതായി മണിപ്പൂര്‍ ഡി.ജി.പി എം.കെ ദാസ്‌ അറിയിച്ചു.