ചേറ്റൂർ ശങ്കരൻ നായരും കോൺഗ്രസിന് കൈമോശം വന്നു

അങ്ങനെ ചേറ്റൂർ ശങ്കരൻ നായരും കോൺഗ്രസിന്റെ കൈയിൽനിന്ന് നഷ്ടമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂർ ശങ്കരൻ നായരെ വളരെ വിശദമായി അനുസ്മരിച്ചതോടുകൂടിയാണ് ചേറ്റൂർ ശങ്കരൻ നായർ എന്ന മുൻ അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷനെക്കുറിച്ച് യുവതലമുറയിൽ പലരും കേൾക്കുന്നതുപോലും.ഗാന്ധിജിയും സർദാർ വല്ലഭായി പട്ടേലും ബിജെപിയുടെ കയ്യിൽ ഭദ്രമായതിനുശേഷമാണ് കോൺഗ്രസ് അവരെ വീണ്ടെടുക്കാൻ ഇപ്പോൾ ശ്രമം ആരംഭിച്ചത്. അതിൻറെ ഭാഗമായാണ് അഹമ്മദാബാദിൽ രണ്ടാഴ്ചയ്ക്ക് മുമ്പ് എഐസിസി പ്രത്യേക സമ്മേളനം സംഘടിപ്പിച്ചത്.
ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചേറ്റൂർ ശങ്കരൻ നായർ അനുസ്മരിച്ചതിന്റെ പശ്ചാത്തലത്തിൽ 'കേസരി 2 'എന്ന അക്ഷയ്കുമാർ അഭിനയിച്ച ഹിന്ദി സിനിമയിൽ പ്രസക്തമാണ്. ചേറ്റൂർ ശങ്കരൻ നായരെ സൂചിപ്പിക്കുന്നതാണ് ഈ സിനിമ . ഈ സിനിമയിലൂടെ ശങ്കരൻ നായർ എന്ന മലയാളി മുൻ കോൺഗ്രസ് പ്രസിഡൻറ് ജാലിയൻവാലാബാഗ് സംഭവത്തിലൂടെ ഇന്ത്യൻ ജനതയുടെ സ്മരണയിലേക്ക് കടക്കുകയാണ്.
ചേറ്റൂർ ശങ്കരൻ നായർ ബിജെപി ആഘോഷിക്കുമ്പോൾ ഓർമ്മിക്കപ്പെടുന്നത് മറ്റൊന്നുകൂടി . കോൺഗ്രസിനാൽ വിസ്മരിക്കപ്പെട്ട രാജ്യത്തിൻറെ പുത്രൻ. ചേറ്റൂർ ശങ്കരൻ നായരുടെ കുടുംബാംഗങ്ങൾക്കും ഇതേ അഭിപ്രായമാണ് . അദ്ദേഹത്തിൻറെ ബന്ധു റിട്ടേഡ് ജസ്റ്റിസ് സംഘടന നായർ അഭിപ്രായം മാധ്യമങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ സംഭാഷണത്തിൽ ബിജെപി ചേറ്റൂർ ശങ്കരൻ നായരെ അനുസ്മരിച്ചത് പ്രശംസിക്കപ്പെടുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ് ചേറ്റൂർ ശങ്കരൻ നായരുടെ ജന്മദിനം പാലക്കാട് വരുന്ന ഏപ്രിൽ 24ന് ആഘോഷിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.