ഇന്ത്യയില്‍ നാലില്‍ ഒരാള്‍ വീതം ദുരിതം അനുഭവിക്കുന്നുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായ ഗാലപ് ഏജന്സിയാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ഇന്ത്യയില്‍ അടുത്തകാലത്തായി വര്‍ധിച്ചു വരുന്ന ദാരിദ്ര്യം ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മുഴുവന്‍ നിലവാരവും കുറയാന്‍ കാരണമാവുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ നാല് ഇന്ത്യക്കാരിലും ഒരാള്‍ വീതം ദുരിതം അനുഭവിക്കുകയാണെന്നാണ് യു.എസ് ആസ്ഥാനമായ സംഘടന നടത്തിയ അഭിപ്രായ സര്‍വേയില്‍ കണ്ടെത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തവരാണ് ഇന്ത്യയിലെ നാലിലൊരാള്‍ എന്നാണ് സര്‍വേ ഫലങ്ങള്‍ പറയുന്നത്. രാജ്യത്തിന്റെ മൊത്തം സാമ്പത്തിക നില തകര്‍ന്നതാണ് കൂടുതല്‍ പേര്‍ ദുരിതത്തിലാവാന്‍ കാരണം.
2006 മുതല്‍ 2008 വരെയുണ്ടായിരുന്ന കാലത്തേക്കള്‍ ഇരട്ടിയാണ് 2008 മുതല്‍ 2010 വരെയുള്ള കാലത്തെ ദാരിദ്ര്യം. 2010 മുതല്‍ 2012 വരെയുള്ള സമയത്ത് ഇത് മൊത്തം ജനതയുടെ നാലിലൊന്നിനേയും ബാധിച്ചു. ലോകത്തില്‍ ഏഴില്‍ ഒരാള്‍ ദുരിതമനുഭവിക്കുമ്പോഴാണ് ഇന്ത്യയില്‍ അത് നാലില്‍ ഒന്ന് എന്ന അവസ്ഥയിലെത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഈ അവസ്ഥ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
