Skip to main content
തിരുവനന്തപുരം

യു.പി.എ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ഔദാര്യം സ്വീകരിക്കാന്‍ നില്‍ക്കാതെ രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഫെയ്‌സ് ബുക്കിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായ പ്രകടനം നടത്തിയത്. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനും മിസോറാം ഗവര്‍ണര്‍ വക്കം പുരുഷോത്തമനും രാജിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍മാര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

എന്‍.ഡി.എയില്‍ നിന്ന് ഔദാര്യം സ്വീകരിക്കേണ്ടതില്ലെന്നുംമുന്‍ കാലങ്ങളിലേതു പോലെ രാഷ്ട്രീയ നിയമനങ്ങള്‍ കോണ്‍ഗ്രസ് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശങ്കരനാരായണനേയും വക്കം പുരുഷോത്തമനേയും പോലുള്ള പരിചയസമ്പന്നരായ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന സമയത്ത് ഗവര്‍ണര്‍ പദവിയില്‍ ഒതുങ്ങിപ്പോകാതെ. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും കോണ്‍ഗ്രസിനെ പ്രതാപത്തിലേക്ക് നയിക്കുന്നതിനുമുള്ള ഉത്തരവാദിത്തം നേതാക്കള്‍ ഏറ്റെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു