മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയില്‍ പുല്‍ഗാവിലുള്ള സൈന്യത്തിന്റെ കേന്ദ്ര വെടിമരുന്ന് ശാലയില്‍ ചൊവ്വാഴ്ച ഉണ്ടായ തീപിടുത്തത്തില്‍ ചുരുങ്ങിയത് 20 പേരെങ്കിലും മരിച്ചു. പ്രതിരോധ സുരക്ഷാ ദളത്തിലെ രണ്ട് ഓഫീസര്‍മാരും 18 ജവാന്മാരുമാണ് മരിച്ചത്. പല ജവാന്മാര്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ വെടിമരുന്ന് ശാലയാണ് പുല്‍ഗാവിലേത്. ശാലയ്ക്ക് ചുറ്റും വലയം തീര്‍ത്തിരിക്കുന്ന സൈന്യം സമീപഗ്രാമങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു.