Skip to main content

ഉത്തരാഖണ്ഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ചുരുങ്ങിയത് 22 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട്. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്.

പിതോരാഗഡ്, ചമോലി ജില്ലകളിലാണ് ദുരന്തം. ഏഴോളം ഗ്രാമങ്ങള്‍ തന്നെ വെള്ളത്തില്‍ മുങ്ങി. ഇതിനിടയില്‍ പെട്ടവരും വളരെയധികം പേരുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയും അര്‍ദ്ധസൈനിക വിഭാഗങ്ങളും അടക്കമുള്ള ഏജന്‍സികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.