Skip to main content

ഒരു റോക്കറ്റില്‍ 104 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒ ചരിത്രം കുറിച്ചു. ഒറ്റ ദൗത്യത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതിന്റെ റെക്കോഡ് ഇനി ഐ.എസ്.ആര്‍.ഒയ്ക്ക് ആയിരിക്കും.

 

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2 പരമ്പരയിലെ ഉപഗ്രഹവും മറ്റ് 103 നാനോ ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. രാവിലെ 9.28-ന് ആയിരുന്നു വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന്‍ പി.എസ്.എല്‍.വി-സി37 റോക്കറ്റ് ആണ് ഇവയെ പരിപഥത്തില്‍ എത്തിച്ചത്.  

 

നേരത്തെ, റഷ്യയുടെ ബഹിരാകാശ ഏജന്‍സി ഒറ്റ ദൗത്യത്തില്‍ 37 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച റെക്കോഡ് ആണ് ഐ.എസ്.ആര്‍.ഒ മറികടന്നത്. 2015 ജൂണില്‍ ഐ.എസ്.ആര്‍.ഒ 23 ഉപഗ്രഹങ്ങള്‍ ഒറ്റ ദൗത്യത്തില്‍ വിക്ഷേപിച്ചിരുന്നു.

 

ഇന്ന്‍ വിക്ഷേപിച്ചവയില്‍ 96-ഉം യു.എസ് ഉപഗ്രഹങ്ങളാണ്. അഞ്ചെണ്ണം ഇസ്രയേല്‍, കസാഖ്‌സ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്‌, സ്വിറ്റ്സര്‍ലന്‍ഡ്, യു.എഇ എന്നീ രാജ്യങ്ങളുടെയും.    

Tags