Skip to main content

നഷ്ടപ്പെട്ടതായി കരുതപ്പെട്ടിരുന്ന ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-1 ചന്ദ്രനെ ഇപ്പോഴും ചുറ്റുന്നതായി യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ കണ്ടെത്തി.

 

രണ്ടുവര്‍ഷത്തെ കാലപരിധിയുമായി 2008-ലാണ് ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ചന്ദ്രോപരിതലവും അതിലെ വിഭവങ്ങളെയും കുറിച്ച് പഠിക്കുകയായിരുന്നു ദൗത്യം. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് 2009 ആഗസ്ത് 29-ന് ശേഷം ചന്ദ്രയാനുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

 

ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റര്‍ മുകളിലുള്ള പരിപഥത്തില്‍ ചന്ദ്രയാന്‍ ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായാണ് നാസയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അന്തര്‍ഗ്രഹ റഡാര്‍ ഉപയോഗിച്ചാണ് ഒരു ചെറുകാറിന്റെ വലിപ്പമുള്ള ഉപഗ്രഹത്തെ കണ്ടെത്തിയത്.   

 

ചന്ദ്രോപരിതലത്തില്‍ ജലതന്മാത്രകളുടെ സാന്നിധ്യത്തിന്റെ ആദ്യ തെളിവുകള്‍ നല്‍കിയത് ചന്ദ്രയാനാണ്. അതേസമയം, ഒന്‍പത് വര്‍ഷം പഴക്കമുള്ള ഉപഗ്രഹത്തിന് ഇനി വിവരങ്ങള്‍ സ്വീകരിക്കാനോ അയക്കാനോ കഴിയില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. അടുത്ത വര്‍ഷം രണ്ടാം ചാന്ദ്രദൗത്യം വിക്ഷേപിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണ്.      

Tags