Mumbai
വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് ജനുവരി 25 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിനെതിരെ വലിയ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസ് ആദ്യം തടഞ്ഞിരുന്നു. പദ്മാവതി എന്നായിരുന്നു ചിത്രത്തിന്റെ ആദ്യപേര് എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം അത് പദ്മാവത് എന്നാക്കി. അതോടൊപ്പം 26 രംഗങ്ങളും നീക്കം ചെയ്തു. തുടര്‍ന്നാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്.
ദീപികാ പദുകോണാണ് ചിത്രത്തിലെ നായിക. രജപുത്രവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഉത്തരേന്ത്യയിലാകെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായത്. ചിത്രത്തിനെതിരെ രംഗത്ത് വന്ന രജ്പുത് കര്‍ണി സേന ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണം എന്ന നിലപാടില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്.
