Kabul
image credit- AP
അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയുടെ ഫോട്ടോഗ്രാഫര്‍ ഷാ മറായിയാണ് കൊല്ലപ്പെട്ടത്.
ആദ്യ സ്ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്ത്തുന്നിതനിടെ ഉണ്ടായ രണ്ടാം സ്ഫോടനത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന
മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ശശ്ദരക് മേഖയിലുള്ള എന്‍.ഡി.എസ്. ഇന്റലിജന്‍സ് സര്‍വീസ് ബില്‍ഡിംഗിന് സമീപത്താണ് ആദ്യ സ്ഫോടനമുണ്ടായത്. ഇതില്‍ നാല് പേര് കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊട്ടു പന്നാലെ തന്നെ രണ്ടാമത്തെ സ്ഫോടനവുമുണ്ടായി.
