Mumbai
എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. മുംബൈയിലെ എയര്‍ ഇന്ത്യ കണ്ട്രോള് സെന്ററിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശനിയാഴ്ച വിമാനം റാഞ്ചുമെന്നാണ് സന്ദേശം. ഇതേത്തുടര്‍ന്ന് എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്കി.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുല്‍വാമയിലേതിന് സമാനമായി സൈനികര്‍ക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
