വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം
സംസ്ഥാനത്ത് വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ എക്സ്പ്ളോസീവ് വിഭാഗം കർശനമാക്കി. ഗുണ്ടും അമിട്ടും ഉള്‍പ്പെടെ സ്‌ഫോടകശേഷി കൂടുതലുള്ളവ ഉപയോഗിക്കരുതെന്ന് എക്‌സ്‌പ്ലോസീവ് വിഭാഗം തൃശൂർ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാക്കും സര്‍ക്കുലര്‍ അയച്ചു. രാവിലെ 6 നും രാത്രി 10 നും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് പൊട്ടാസ്യം ക്ളോറേറ്റടക്കമുള്ള നിരോധിത രാസവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്നും എക്സ്പ്ളോസീവ് വിഭാഗം കണ്ടെത്തിത്തിയിട്ടുണ്ട്.