തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വിനോദസഞ്ചാരികളെ കൊണ്ടുപോയ ഒരു മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി ചുരുങ്ങിയത് ഒന്‍പത് പേര് മരിച്ചു. 19 പേരെ രക്ഷപ്പെടുത്തി. മുപ്പതോളം പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അപകടകാരണം അറിവായിട്ടില്ല. മരിച്ചവരില്‍ കുട്ടികളും ഉണ്ടെന്ന് അഗ്നി രക്ഷാ സേന അറിയിച്ചു.
തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരില്‍ നിന്നുള്ള മൂന്ന് കുടുംബങ്ങളാണ് ബോട്ട് വാടകക്ക് എടുത്തിരുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അനുവദിച്ചതിലും കൂടുതല്‍ ആളുകള്‍ ബോട്ടില്‍ കയറിയിരുന്നതായി ആരോപണമുണ്ട്.