ബംഗാളില്‍ രാഹുല്‍ ഇറങ്ങുമോ? ആശങ്കയില്‍ കോണ്‍ഗ്രസ്

Glint desk
Sun, 21-03-2021 07:03:37 PM ;

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ബംഗാളില്‍ പ്രചാരണത്തിനിറങ്ങുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം. കേരളത്തില്‍ ഇടതുമുന്നണിയെ എതിര്‍ക്കുകയും ബംഗാളില്‍ സഖ്യത്തില്‍ മല്‍സരിക്കുകയും ചെയ്യുന്നു എന്നതാണ് കാരണം. കേരളത്തില്‍ തിരഞ്ഞെടുപ്പു നടക്കുന്ന ഏപ്രില്‍ ആറു വരെ ബംഗാളില്‍ രാഹുലിനെ പ്രചാരണത്തിനിറക്കരുതെന്ന വാദം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി. കേരളത്തില്‍ നിന്നുള്ള നേതാക്കളും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ത്രികോണ പോരാട്ടം നടക്കുന്ന ബംഗാളില്‍ രാഹുലിനെ സജീവമായി രംഗത്തിറക്കണമെന്ന നിലപാടിലാണു ബംഗാള്‍ ഘടകം.

കേരളത്തില്‍ തിരഞ്ഞെടുപ്പു കഴിയും വരെ രാഹുലിനെ ബംഗാളില്‍ ഇറക്കിയേക്കില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബംഗാളില്‍ ഇടത് നേതാക്കള്‍ക്കൊപ്പം രാഹുല്‍ വേദി പങ്കിടുന്നത് കേരളത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ബിജെപി ഉപയോഗിക്കുമെന്ന ആശങ്ക പാര്‍ട്ടി ഹൈക്കമാന്‍ഡിനുങ്ങള്‍ പുറത്തുവന്നാല്‍ അതു കേരളത്തില്‍ വിശദീകരിക്കുക എളുപ്പമാകില്ലെന്ന മുന്നറിയിപ്പ് കെപിസിസി നേതൃത്വവും ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. 

രാഹുലിനെ ബംഗാളില്‍ പ്രചാരണത്തിനിറക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം വരും ദിവസങ്ങളില്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കും. കേരളത്തിലെ നേതാക്കളുടെ ആവശ്യം അംഗീകരിച്ചാല്‍, അദ്ദേഹത്തിന്റെ പ്രചാരണത്തിനായി ഏപ്രില്‍ 6 വരെ ബംഗാളിന് കാത്തിരിക്കേണ്ടി വരും.

Tags: