കനത്ത മഴ, മണ്ണിടിച്ചില്‍: മൂന്നാര്‍ ഒറ്റപ്പെടുന്നു

Glint Staff
Tue, 14-08-2018 04:04:03 PM ;
Thodupuzha

heavy-rain, munnar

സംസ്ഥാനത്ത് വീണ്ടും മഴശക്തിപ്രാപിച്ചതോടെ മൂന്നാര്‍ ഒറ്റപ്പെടുന്നു. മൂന്നാറിലേക്കുള്ള റോഡുകളില്‍ പലയിടത്തും മണ്ണിടിഞ്ഞ് വീണും വെള്ളക്കെട്ട് രൂപപ്പെട്ടും ഗതാഗതം തടസപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കാനൊരുങ്ങുകയാണ് അധികൃതര്‍. ഈ സാഹചര്യത്തില്‍ മൂന്നാറില്‍ അതീവ ജാഗ്രത നിര്‍ദേശം നല്കിയിരിക്കുകയാണ്.

 

മൂന്നാറിലൂടെയൊഴുകുന്ന മുതിരപ്പുഴ മുമ്പൊരിക്കലും ഇല്ലാത്ത വിധം നിറഞ്ഞൊഴുകുകയാണ്. അമ്പത് വര്‍ഷത്തിനിടെ ഒരിക്കലും ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പഴയ മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

 

ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബസ്സുകള്‍ മാത്രമാണ് മൂന്നാര്‍ ടൗണിലേക്ക് സര്‍വ്വീസ് നടത്തുന്നത്. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നതോടെ മൂന്നാര്‍ ടൗണ്‍ വെള്ളത്തിലാകുമെന്നാണ് സൂചന. കുഞ്ചിത്തണ്ണി, കല്ലാര്‍കുട്ടി എന്നിവിടങ്ങളിലും വെള്ളം കയറിയേക്കും.

 

 

Tags: