പാകിസ്ഥാൻ പട്ടാളം ബലൂചിസ്ഥാനിൽ നിന്നും പലായനം ചെയ്യുന്നു

പാകിസ്ഥാൻ പട്ടാളം ബലൂചിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നുവെന്നാണ് ഇപ്പോഴറിയുന്നത്. ഏതാനും പുതുതലമുറ യുവാക്കൾ ആയുധങ്ങളുമായി പട്ടാള കേന്ദ്രങ്ങളിലേക്ക് സമീപിക്കുമ്പോൾ പട്ടാളം സ്വമേധയാ പിൻവാങ്ങുന്നു എന്നാണ് നേതാക്കൾ തന്നെ അറിയിക്കുന്നത്.
പത്തു വയസ്സുള്ള കുട്ടികൾ പോലും വിമോചന പോരാട്ടത്തിൽ പങ്കെടുക്കുന്നുവെന്നും ബിലാൽ ബലൂചിനെപ്പോലെ വിദേശങ്ങളിൽ കഴിയുന്ന നേതാക്കൾ പറയുന്നു. കഴിഞ്ഞ 77 വർഷമായി തുടർന്നുവരുന്ന സമരത്തിൻറെ അന്ത്യം കുറിക്കലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും അവർ പറയുന്നു.
ഇന്ത്യയുമായിട്ടുള്ള ഏറ്റുമുട്ടലിനു ശേഷം പാകിസ്താന്റെ പട്ടാളനേതൃത്വത്തിൽ കടുത്ത രൂക്ഷതയാണ് വന്നിട്ടുള്ളത്. പട്ടാളമേധാവി ആസിഫ് മുനീറിനെതിരെ ഉയർന്ന നിരയിലുള്ള ഓഫീസർമാർ സംഘടിതമായി നീങ്ങുന്നു. സേനയുടെ ഉന്നതതലത്തിലുള്ള ഈ ചേരിതിരിവാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോണുകൾ അയക്കാൻ ഉണ്ടായ സാഹചര്യം എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടാളത്തിനുള്ളിലെ ഈ ചേരിതിരിവും ബലൂചിസ്ഥാനിൽ നിന്നുള്ള പട്ടാളത്തിന്റെ പലായനത്തിന് കാരണമായിട്ടുണ്ട്