നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും
ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം മുതലുള്ള എല്ലാ നാൾവഴികളും മലയാളി പ്രേക്ഷകർക്ക് ഹൃദിസ്ഥമാണ് . എന്നാൽ പഞ്ചായത്തിരാജ് സംവിധാനം കേരളത്തിൽ നിലവിൽ വന്നിട്ട് മൂന്ന് ദശാബ്ദം ആകുന്നു.ഡിസംബർ 9ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് . എന്നാൽ കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകർക്കും പോലും ഇപ്പോഴും അറിയില്ല ഒരു വാർഡ് സഭയിലെ അംഗങ്ങൾ ആരൊക്കെയെന്ന് . ഒരു വാർഡ് സഭയിലെ അംഗങ്ങൾ അതത് വാർഡുകളിലെ മുഴുവൻ വോട്ടർമാരും ആണെന്നുള്ളത് മുതിർന്ന മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് അതിശയം എന്നതുപോലെ നല്ലൊരു വിഭാഗം വോട്ടർമാർക്കും അത്ഭുതമാണ്.
ഈ അജ്ഞതയാണ് പല വിനാശകരമായ പദ്ധതികളും ഓരോ പ്രദേശത്തും വരാൻ കാരണം . ഉദാഹരണത്തിന് പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ ബ്രൂവറി വേണ്ട എന്ന് ആ വാർഡ് സഭയിലെ അംഗങ്ങളായ വോട്ടർമാർ തീരുമാനിച്ചാൽ രാജ്യത്തെ ഒരു സംവിധാനത്തിനും അവിടെ അത് കൊണ്ടുവരാൻ സാധ്യമാകില്ല. ഇത്രയ്ക്ക് അധികാരം ജനങ്ങളുടെ കൈയിലേക്ക് വരുന്ന പ്രാദേശിക സർക്കാർ സംവിധാനമാണ് പഞ്ചായത്ത് രാജ്. കേരളത്തിലെ മാധ്യമങ്ങൾ എത്രമാത്രം ജനായത്ത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു എന്നുള്ളതും ഇതിലൂടെ തെളിയുകയാണ്.
