ദമാസ്കസ്
സിറിയന്‍ തലസ്ഥാനമായ ദമാസ്കസില്‍ രാസായുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 200 പേര്‍ മരിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സേനയാണ് വിഷ വാതകം നിറച്ച റോക്കറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് വിമതര്‍ ആരോപിച്ചു.
ദമാസ്കസിലെ എയ്ൻടർമ, സമാൽക, ജോബർ എന്നിവിടങ്ങളിലാണ് സൈന്യം രാസായുധ പ്രയോഗം നടത്തിയെതന്ന് വിമതര്‍ അറിയിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
അതേസമയം രാസായുധ പ്രയോഗത്തെക്കുറിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല. സിറിയ രാസായുധം പ്രയോഗിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനായി ഐക്യരാഷ്ട്രസഭയുടെ പ്രത്യേകസംഘം സന്ദര്‍ശനം നടത്താനിരിക്കെയാണ് ആക്രമണം നടന്നത്. വിമതരാണ് രാസായുധം പ്രയോഗിച്ചതെന്നാണ് സൈന്യം ആരോപിക്കുന്നത്.