Skip to main content
റാഞ്ചി

ജാര്‍ഖണ്ഡില്‍ ചൊവ്വാഴ്ച മാവോവാദികളെന്നു സംശയിക്കുന്നവര്‍ നടത്തിയ ആക്രമണത്തില്‍ എസ്.പി ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ കൊല്ലപ്പെട്ടു. പുകാറിലെ പോലീസ് സൂപ്രണ്ട് അമര്‍ജിത്ത് ബലിഹാറിന്റെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം.

 

ബലിഹാര്‍ ഉള്‍പ്പെടെ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടതായി പോലീസ് ഡയറക്ടര്‍ ജനറല്‍ രാജീവ് കുമാര്‍ സ്ഥിരീകരിച്ചു. അയല്‍ജില്ലയായ ദുംകയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തു തിരിച്ചുപോകും വഴിയാണ് കാതികുണ്ട് മേഖലയില്‍ വെച്ചു ആക്രമണം നടന്നത്. സംഭവസ്ഥലത്തേക്ക് കൂടതല്‍ സൈനികരെ അയച്ചതായി അധികൃതര്‍ പറഞ്ഞു.   

Tags