Skip to main content
വീലർ ദ്വീപ്

agni 5ആണവായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹര ശേഷിയുള്ള ഈ ദീര്‍ഘദൂര മിസൈലിന്റെ രണ്ടാം പരീക്ഷണമായിരുന്നു ഇത്.

ഒഡിഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് പുലർച്ചെയായിരുന്നു വിക്ഷേപണം. 50 ടണ്‍ ഭാരവും പതിനേഴ് മീറ്റര്‍ നീളവും ഉള്ള മിസൈലിന്റെ ദൂരപരിധി 5000 കിലോമീറ്ററാണ്. ഒന്നര ടൺ ആണവായുധ പോര്‍മുനയുമായി സഞ്ചരിക്കാന്‍ മിസൈലിന് കഴിയും. 2012 ഏപ്രില്‍ 19നാണ് ആദ്യമായി അഗ്നി 5 മിസൈല്‍ പരീക്ഷിച്ചത്.

അഗ്നി 5 ന്റെ നാല് പരീക്ഷണ വിക്ഷേപണങ്ങള്‍ക്കൂടി നടക്കുമെന്ന് പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആര്‍ഡിഒ) അറിയിച്ചു.