കേരളത്തിലെ അനാഥാലയങ്ങളുടെ ലക്ഷ്യം കച്ചവടമാണെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡില്‍ നിന്നും കുട്ടികളെ കേരളത്തിലെ അനാഥാലങ്ങളിക്ക് കൊണ്ടുവന്ന വിഷയത്തില്‍ ലേബര്‍ കമ്മീഷ്ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇവിടുത്തെ അനാഥാലയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
സര്‍ക്കാരില്‍ നിന്നു ഗ്രാന്റും വിദേശത്തുനിന്നും സഹായവും ലഭിക്കുന്നതിനു വേണ്ടിയാണ് ഇത്തരം അനാഥായലങ്ങള്‍ നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലേക്ക് രേഖകളില്ലാതെ ജാര്‍ഖണ്ഡില്‍ നിന്നും എത്തിച്ച കുട്ടികളെ വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മടക്കി അയച്ചിരുന്നു. ഈ പ്രശ്നം ഇരു സംസ്ഥാനങ്ങളിലും ചര്‍ച്ചാ വിഷയം ആയതിനെ തുടര്‍ന്നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ ആവശ്യപ്പെട്ടത്.