ന്യൂഡല്‍ഹി
മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും തെരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ അടങ്ങും മുന്‍പേ രാജ്യം അടുത്ത നിയമസഭാ പോരാട്ടങ്ങളിലേക്ക്. ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിച്ചു. വിവിധ ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ 23-നാണ് വോട്ടെണ്ണല്‍.
ജമ്മു കശ്മീരില്‍ 87-ഉം ജാര്‍ഖണ്ഡില്‍ 81-ഉം നിയോജക മണ്ഡലങ്ങള്‍ ആണുള്ളത്. അഞ്ച് ഘട്ടങ്ങളിലായാണ് രണ്ട് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുക. നവംബര്‍ 25-നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ 2, 9, 14, 20 തിയതികളിലായിരിക്കും അടുത്ത ഘട്ടങ്ങള്‍.
ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ് പിന്തുണയോടെ നാഷണല്‍ കോണ്‍ഫറന്‍സും ജാര്‍ഖണ്ഡില്‍ രാഷ്ടീയ ജനതാദള്‍, കോണ്‍ഗ്രസ് പിന്തുണയോടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുമാണ് അധികാരത്തില്‍.